നമ്മുടെ കേരളം, നിങ്ങളുടെ കീശയിൽ

English Website
ഞങ്ങളെക്കുറിച്ച് ലക്ഷ്യങ്ങൾ സ്പോൺസർമാർ ☕ ഒരു കാപ്പി വാങ്ങൂ

പോക്കറ്റ് കേരളത്തിലേക്ക് സ്വാഗതം

Anthony Anthony

നമസ്കാരം, ആന്റണി ആണ്, ഫ്രിസൺ എന്നും വിളിക്കും ;)

ഞാൻ പകുതി ഫ്രഞ്ചുകാരനും പകുതി മലയാളിയുമാണ്, പക്ഷെ മനസ്സുകൊണ്ടും ആത്മാവ് കൊണ്ടും ഞാൻ പൂർണ്ണമായും ഒരു മലയാളിയാണ്.

എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഞാൻ ഇന്ത്യയിലാണ് ചെലവഴിച്ചത്; മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നിങ്ങനെ 4 ഇന്ത്യൻ ഭാഷകൾ പഠിക്കാൻ ഇത് എന്നെ സഹായിച്ചു - പോക്കറ്റ് കേരളയുടെ യാത്രയിൽ ഉടനീളം നിങ്ങൾക്ക് അത് കാണാം.

ഞങ്ങൾ നിലവിൽ 4 പേരടങ്ങുന്ന ഒരു ചെറിയ ടീമാണ്, എങ്കിലും 2026 ജനുവരി 2 മുതൽ ആഴ്ചയിൽ ഒരു കണ്ടന്റ് വെച്ച് നിങ്ങൾക്കായി നൽകാൻ ഞങ്ങൾ പരിശ്രമിക്കും.

2021-ൽ എന്റെ മനസ്സിലുദിച്ച ആശയമാണ് പോക്കറ്റ് കേരളം. ഞങ്ങളെ പിന്തുണയ്ക്കുന്നവർക്കും ഈ വെബ്സൈറ്റ് സന്ദർശിക്കുന്നവർക്കും നന്ദി അറിയിക്കാൻ വാക്കുകളില്ല.

Nithin Nithin

നമസ്കാരം, ചീഫ് എഡിറ്റർ നിതിൻ ജേക്കബ് ആണ്!

കണ്ടന്റ് മോഡറേഷൻ, വീഡിയോ എഡിറ്റിംഗ്, സോഷ്യൽ മീഡിയ മാനേജ്‌മെന്റ് എന്നിവയിൽ എനിക്ക് 15 വർഷത്തെ പരിചയമുണ്ട്. Adobe Premier, Photoshop, Lightroom, Final Cut Pro എന്നിവയാണ് എന്റെ പ്രധാന ടൂളുകൾ.

കേരള വിഷൻ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള എന്റെ അനുഭവസമ്പത്ത് നിങ്ങൾക്ക് ഉറപ്പായും ബോധ്യപ്പെടും!

കോട്ടയംകാരനായ ഞാൻ, നിങ്ങൾ ചിന്തിക്കുന്നതിലും വലിയ ഒരു മലയാളിയാണ്!

ഞങ്ങളുടെ ലക്ഷ്യങ്ങൾ

കേരളത്തെ അതിന്റെ തനിമയിൽ ഒപ്പിയെടുക്കുക, സമൂഹത്തെ ഒന്നിപ്പിക്കുക, പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുക, സാംസ്കാരിക പൈതൃകം സംരക്ഷിക്കുക എന്നിവയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ.

ഞങ്ങൾ ഈ രംഗത്ത് പുതിയതാണ്; പക്ഷെ ഏതൊരു യാത്രയും തുടങ്ങുന്നത് പോലെ, ഞങ്ങളുടെ തുടക്കവും ലളിതമാണ്. പോകെപ്പോകെ മികച്ച നിലവാരമുള്ള കണ്ടന്റ് നിങ്ങൾക്ക് നൽകാൻ ഞങ്ങൾ ശ്രമിക്കും.

സ്പോൺസർമാരും പിന്തുണക്കുന്നവരും

ഞങ്ങളുടെ മീഡിയ പാർട്ണറായ സ്മാർട്ട്‌പിക്‌സ് മീഡിയയ്ക്കും ഞങ്ങളെ പിന്തുണയ്ക്കുന്നവർക്കും നന്ദി.

ഞങ്ങളെ പിന്തുണക്കൂ

ഞങ്ങളുടെ പ്രവർത്തനം നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ, ഒരു കാപ്പി വാങ്ങി നൽകി ഞങ്ങളെ സഹായിക്കാം! (ലിങ്ക് ഉടൻ വരുന്നു)

200+ സബ്സ്ക്രൈബേഴ്സ് തികയ്ക്കാൻ സഹായിച്ചതിന് നന്ദി!

കേരളത്തിന്റെ ഭംഗിയും ആത്മാവും നിങ്ങളുടെ പോക്കറ്റിലൂടെ അറിയാൻ തയ്യാറായിക്കോളൂ.

ഞങ്ങളുടെ മീഡിയ പാർട്ണർക്ക് പ്രത്യേക നന്ദി

ഞങ്ങളുടെ കണ്ടന്റുകൾക്കായി